Posted On
date_range Updated On
date_range അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ: സ്ത്രീക്ക് അഞ്ചു വർഷം തടവ്
മനാമ: അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പെട്ട സ്ത്രീക്ക് അഞ്ച് വർഷം തടവിന് നാലാം ക്രിമിനൽ കോടതി വിധിച്ചു.
1000 ദിനാർ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചുവരാനാവാത്ത വിധം പ്രതിയുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനും വിധിയുണ്ട്. അനാശാസ്യത്തിലൂടെ സമ്പാദിച്ച പണം അനധികൃത മാർഗത്തിലൂടെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി വിദേശവനിതയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.