സുജ ജെ.പി മേനോൻ, യൂനിഗ്രാഡ് എജുക്കേഷൻ സെന്‍റർ ഡയറക്ടർ

ഉപരിപഠനത്തിന് യൂനിഗ്രാഡ്

സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോൾ പല മാതാപിതാക്കളെയും, വിദ്യാർഥികളെയും അലട്ടുന്ന ചിന്തയാണ്, ഉപരിപഠനത്തിന് ഏത് നാട്ടിൽ, ഏത് കോളേജിൽ ചേരണം എന്ന്. പ്രഫഷനൽ കോഴ്സുകളായ എം.ബി.ബി.സ്, എഞ്ചിനീയറിങ്, എൽ.എൽ.ബി. തുടങ്ങിയവ പഠിക്കാൻ താൽപ്പര്യമുള്ളവരും, നാട്ടിൽ അടുത്ത ബന്ധുക്കളുള്ള ചിലരും മക്കളെ നാട്ടിലേക്കയക്കും. ചിലർ വിദേശ നാടുകളായിരിക്കും തിരഞ്ഞെടുക്കുക. എന്നാൽ പലർക്കും നാട്ടിലേക്കയക്കാതെ ബഹ്‌റൈനിൽ തന്നെ ഉപരിപഠനം തുടരാൻ ആയിരിക്കും താൽപ്പര്യം. അതിന് കാരണങ്ങൾ പലതാണ്.

രക്ഷിതാക്കൾ മക്കളെ നാട്ടിലേക്ക് ഉപരിപഠനത്തിന് അയക്കാൻ മടിക്കുന്നതിന്റെ കാരണങ്ങൾ

-ബഹ്റൈനിൽ തന്നെ ചെറുപ്പം മുതൽ പഠിച്ചു വളർന്ന കുട്ടികൾക്ക് നാട്ടിലെ രീതികളുമായി പൊരുത്തപ്പെടാൻ സാധിക്കുമോ എന്നതാണ് പല രക്ഷിതാക്കളുടെയും ഏറ്റവും വലിയ ആശങ്ക. പ്രത്യേകിച്ച് ഹോസ്റ്റലിൽ താമസിച്ചു പഠനം തുടരുന്നവർക്ക്‌.

-ഈ അടുത്ത കാലത്തായി കേട്ട് വരുന്ന നാട്ടിലെ കോളേജുകളിലെ ഞെട്ടിപ്പിക്കുന്ന റാഗിങ് കഥകൾ ഈ ആശങ്കക്ക് ആക്കം കൂട്ടുന്നു. നാട്ടിൽ മയക്കു മരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് മറ്റൊരു പേടി.

-പെട്ടെന്നൊരു ആവശ്യം വന്നാൽ ഓടിയെത്താൻ നാട്ടിൽ ബന്ധുക്കൾ ഇല്ലാത്തവർ മക്കളെ ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിക്കാൻ ഇക്കാരണങ്ങൾ കൊണ്ടെല്ലാം മടിക്കുന്നു.

എന്തു കൊണ്ട് യൂനിഗ്രാഡ്

-നാട്ടിലേക്കോ മറ്റു വിദേശ നാടുകളിലേക്കോ പോകാതെ ബഹ്‌റൈനിൽ തന്നെ ഉപരിപഠനം തുടരണം എന്നാഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥാപനമാണ് യൂനിഗ്രാഡ്. സെഗായയിൽ വിശാലമായ കാമ്പസുള്ള യൂനിഗ്രാഡ് ഭാരതത്തിലെയും മറ്റു വിദേശ നാടുകളിലെയും വിഖ്യാതമായ പല യൂണിവേഴ്സിറ്റികളുടെയും ഡിഗ്രി പി.ജി., ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകൾ നൽകിവരുന്നു.

-ഇഗ്നു അഥവാ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബഹ്റൈനിലെ അംഗീഗ്രത സെന്റർ ആണ് യൂനിഗ്രാഡ്. ഇന്ത്യൻ പ്രസിഡന്റ് ചാൻസലർ ആയിട്ടുള്ള, യു.ജി.സി.യുടെ ഏറ്റവും ഉയർന്ന ഗ്രേഡുള്ള ഇഗ്നു ലോകത്തിലെ തന്നെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സർവകലാശാലയാണ്. യൂനിഗ്രാഡിൽ ഇഗ്നുവിന്റെ ബി.കോം., ബി.ബി.എ., ബി.എ., ബി.സി.എ. കോഴ്സുകൾ മികച്ച അധ്യാപകരുടെ മാർഗനിർദേശത്തിൽ നടത്തി വരുന്നു.

-യൂനിഗ്രാഡിൽ തൊണ്ണൂറു ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർ മുതൽ കംപാർട്മെന്റിൽ പാസ്സായവർ വരെ ഉപരി പഠനത്തിന് ചേരുന്നതിന്റെ കാരണം എല്ലാ വിദ്യാർഥികൾക്കും നൽകി വരുന്ന തുല്യ പരിഗണനയും ശ്രദ്ധയും ആണ്. ഒന്നാം വർഷം പല സ്കൂളുകളിൽ നിന്നും വന്ന് ചേരുന്ന കുട്ടികളുമായി സീനിയർ വിദ്യാർഥികൾ വളരെ സൗഹാർദത്തോടെ പെരുമാറുന്നത് സ്കൂളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലേക്ക് വരുന്നതിന്റെ അങ്കലാപ്പ് വിദ്യാർഥികളിൽ നിന്ന് അകറ്റുന്നു.

-പഠനത്തിനൊപ്പം കല, കായിക, മറ്റ് സർഗ വാസനകൾക്ക് നൽകുന്ന പ്രോത്സാഹനം അവരുടെ വ്യക്തിത്വ വികസനത്തിനും പഠന ശേഷം ജോലിയിൽ പ്രവേശിക്കുമ്പോൾ വേണ്ട ആത്മവിശ്വാസം വളർത്തുന്നതിനും വളരെയധികം സഹായിക്കുന്നു.

-മണിപ്പാൽ, ജെയിൻ തുടങ്ങി നിരവധി വിഘ്യാത യൂണിവേഴ്സിറ്റികളുടെ ഓൺലൈൻ ഡിഗ്രി, പി.ജി., കോഴ്സുകളും യൂനിഗ്രാഡ് നൽകി വരുന്നു. ഉദ്യോഗത്തിനൊപ്പം പഠനം തുടരാൻ ആഗ്രിഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദം ആണ് ഈ ഓൺലൈൻ കോഴ്സുകൾ.

-കൂടാതെ യു.കെ., ഓസ്ട്രേലിയ, ജർമ്മനി, പോളണ്ട്, ന്യൂസിലാൻഡ് തുടങ്ങി അനവധി നാടുകളിലെ യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും അഡ്മിഷൻ നേടാനും, അവിടേക്ക്‌ സ്റ്റുഡന്റ്‌സ് വിസയിൽ പോകാൻ വേണ്ട വിസ, ലോൺ സൗകര്യങ്ങൾ തുടങ്ങിയവക്ക് വേണ്ട മാർഗനിർദേശങ്ങളും സഹായവും യൂനിഗ്രാഡ് നൽകിവരുന്നു.

ഡിഗ്രി, പി.ജി. അഡ്മിഷനും, ഉപരി പഠന സംബന്ധമായ സംശയനിവാരണങ്ങൾക്കും, യൂനിഗാഡ് എജുക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 32332709). 

Tags:    
News Summary - Unigrad Education Center for Higher Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.