മനാമ: രാജ്യത്ത് അനധികൃത ടാക്സികൾക്കെതിരെ വ്യാപക നടപടി. ഫെബ്രുവരി 22നും ജൂൺ 30നും ഇടയിലുള്ള കാലത്ത് 186 അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കും. പ്രവാസികളാണെങ്കിൽ നാടുകടത്തുകയും ചെയ്യും. രജിസ്റ്റർ ചെയ്ത സ്വദേശി ടാക്സി ഡ്രൈവർമാരുടെ വരുമാനോപാധിയെ തകിടം മറിക്കുന്നതാണ് അനധികൃത ടാക്സി പ്രവർത്തനമെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ അധികൃതരുമായി ചേർന്ന് നിയമലംഘകർക്കെതിരെ കാമ്പയിൻ തുടരും. അനധികൃത ടാക്സി ഉപയോഗിക്കാതിരിക്കാൻ ജനം ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.