Posted On
date_range Updated On
date_range മനുഷ്യക്കടത്ത് തടയൽ : ബഹ്‌റൈൻ ശ്രമങ്ങള്‍ ശ്ലാഘനീയം –യു.എസ് അംബാസഡര്‍
മനാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്‌റൈൻ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി ബഹ്‌റൈനിലെ അമേരിക്കന്‍ അംബാസഡര്‍ വില്ല്യം റീബക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മെച്ചപ്പെട്ട നിയമ വ്യവസ്ഥയാണ് ബഹ്‌റൈനിലുള്ളത്. ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ആൻറി ഹ്യൂമൺ ട്രാഫിക്കി’െൻറയും എല്‍.എം.ആര്‍.എയുടെയും പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.