യു.ഡി.എഫ് ബഹ്റൈൻ കൊല്ലം ജില്ല കൺവെൻഷൻ

യു.ഡി.എഫ് ബഹ്റൈൻ കൊല്ലം ജില്ല കൺവെൻഷൻ

മനാമ: യു.ഡി.എഫ് ബഹ്റൈൻ കൊല്ലം ജില്ല കൺവൻഷൻ ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയുടെ തിരിച്ചുവരവിൽ കൊല്ലം ജില്ല നിർണായക പങ്ക് വഹിക്കുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം പറഞ്ഞു. ജില്ല പ്രസിഡന്‍റ് വില്യം ജോൺ അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ സ്വാഗതം ആശംസിച്ചു.

ചാത്തന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സൂരജ് രവി വീഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു. ഇക്കുറി കൊല്ലം ജില്ലയിൽ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കു വെച്ചു. കെ.എം.സി.സി സൗത്ത് സോൺ പ്രസിഡന്‍റ് സഹിൽ തൊടുപുഴ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം തെരെഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകി. ശ്രീരാജ് കൺവൻഷന് നന്ദി പറഞ്ഞു.

Tags:    
News Summary - UDF Bahrain Kollam District Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.