ദ്വി​ദി​ന ശി​ൽ​പ​ശാ​ല അ​ടു​ത്ത മാ​സം ബ​ഹ്‌​റൈ​നി​ൽ

മ​നാ​മ: ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച ര​ണ്ടാ​മ​ത്തെ മി​ഡി​ൽ ഈ​സ്റ്റ് സ്‌​പേ​സ് ജ​ന​റേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ് അ​ടു​ത്ത മാ​സം ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കും. സെ​പ്റ്റം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​എ​സ്‌.​എ​സ്‌.​എ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ്‌​റൈ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

യു​വ പ്ര​ഫ​ഷ​ന​ലു​ക​ൾ, അ​ക്കാ​ദ​മി​ക്, വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ൾ, വി​ദ​ഗ്ധ​ർ, ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. മേ​ഖ​ല​യി​ലെ ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. പാ​ന​ൽ ച​ർ​ച്ച​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​കും. ബ​ഹി​രാ​കാ​ശ​മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ശി​ൽ​പ​ശാ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് എ​ൻ.​എ​സ്‌.​എ​സ്‌.​എ അ​റി​യി​ച്ചു. വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും ശി​പാ​ർ​ശ​ക​ളും ഉ​ന്ന​ത​ത​ല കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കും. അ​ഞ്ച് വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലാ​ണ് വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ളി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ നി​ശ്ചി​ത വി​ഷ​യം ച​ർ​ച്ച ചെ​യ്യും. ബ​ഹി​രാ​കാ​ശ വി​ദ്യാ​ഭ്യാ​സ​വും ബ​ഹി​രാ​കാ​ശ സം​രം​ഭ​ക​ത്വം, ബ​ഹി​രാ​കാ​ശ​ത്തി​ലെ സ്ത്രീ, ​എ​ൻ​ഗേ​ജ് ഇ​ൻ ജ​ന​റേ​ഷ​ൻ​സ്, ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​കാ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ൾ. കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് mesgw@spacegeneration.orgൽ ​ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Two-day workshop in Bahrain next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.