ബഹ്റൈൻ തൃശൂർ കുടുംബവും ടഗ് ഓഫ് വാർ അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ജേതാക്കളായ വൈപ്പേഴ്സ് കാലിക്കറ്റ് ടീം
Posted On
date_range Updated On
date_range വടംവലി മത്സരം; വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കൾ
മനാമ: ബഹ്റൈൻ തൃശൂർ കുടുംബവും ടഗ് ഓഫ് വാർ അസോസിയേഷനും ചേർന്ന് വടംവലി മത്സരം സംഘടിപ്പിച്ചു. ആവേശകരമായ ഫൈനലിൽ അരികൊമ്പൻസ് കണ്ണൂരിനെ തോൽപിച്ച് വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കളായി.KL10 മലപ്പുറം ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.മോനി ഒടികണ്ടത്തിൽ, സാനി പോൾ,രജീഷ് സംസ്കൃതി,റംഷാദ് ,കെ.ടി.സലിം,സുധീർ തിരുനിലത്ത്,അമൽദേവ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ബഹ്റൈൻ തൃശ്ശൂർ കുടുംബം പ്രസിഡണ്ട് അനീഷ് പത്മനാഭൻ സ്വാഗതം പറഞ്ഞു.അശ്റഫ് ഹൈദ്രു (വൈസ് പ്രസിഡണ്ട്), ജോഫി (ജോ. സെക്രട്ടറി), നീരജ് (ഖജാൻജി), എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.