മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്ൈറൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ആദ്യമായി പുറത്തിറക്കുന്ന പുസ്തകത്തിന്റെ ജി.സി.സി തല പ്രകാശനം ബഹ്റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ ഇന്ന് വൈകീട്ട് 8 മണിക്ക് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിക്കുന്നു.പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കുന്നത് നിരവധി വിദേശയാത്ര നടത്തിയ യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന അരുൾദാസ് തോമസ് ആണ്.
ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, പ്രദീപ് പുറവങ്കര, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പ്രിയദർശിനി ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്റർ സൈദ് എം.എസ് അധ്യക്ഷതയിൽ അക്കാദമി കോഓഡിനേറ്റർ ജീസൻ ജോർജ്, പത്തനംതിട്ട ജില്ല കോഓഡിനേറ്റർ ബിബിൻ മാടത്തേത്ത് തുടങ്ങിയവർ നേതൃത്വം നൽകും. പുസ്തകം പരിചയപ്പെടുത്തുന്നത് ബഹ്റൈനിൽ അറിയപ്പെടുന്ന യാത്രാപ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായരാണ്. ബഹ്ൈറനിൽ ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് റാന്നിയുടെ ആദ്യ പുസ്തകമാണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്. വിനോദസഞ്ചാര യാത്രാരംഗത്ത് പ്രാദേശിക ടൂറിസം വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന നിർദേശങ്ങൾ പൊതുവിൽ ചർച്ച ചെയ്യപ്പെടും എന്നതാണ് പ്രതീക്ഷ. പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഈ പുസ്തക പ്രകാശന കർമത്തിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.