ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​മി​ത​മാ​യ അ​ള​വി​ൽ മാം​സം, മൃ​ഗ​ത്തീ​റ്റ എ​ന്നി​വ കൊ​ണ്ടു​വ​രാം

മ​നാ​മ: ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി​മു​ത​ൽ പ​രി​മി​ത​മാ​യ അ​ള​വി​ൽ മാം​സം, മൃ​ഗ​ത്തീ​റ്റ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം എ​ന്നി​വ ഇ​റ​ക്കു​മ​തി ലൈ​സ​ൻ​സോ മ​റ്റ് വെ​റ്റ​റി​ന​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ ഇ​ല്ലാ​തെ കൊ​ണ്ടു​വ​രാം. മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രി വെ​യ്ൽ അ​ൽ മു​ബാ​റ​ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ തീ​രു​മാ​ന​ത്തി​ലാ​ണ് ഈ ​ഇ​ള​വു​ക​ൾ. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ഇ​ള​വ് ല​ഭി​ക്കു​ക. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച്, ഒ​രു യാ​ത്ര​ക്കാ​ര​ന് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വു​ക​ൾ- ര​ണ്ട് ആ​ടു​ക​ളു​ടെ​യോ ആ​ട്ടി​ൻ​കു​ട്ടി​ക​ളു​ടെ​യോ മാം​സം, 40 കി​ലോ​വ​രെ അ​റു​ത്ത മാം​സം, മൃ​ഗ​ത്തീ​റ്റ 50 കി​ലോ​വ​രെ, നാ​യ/​പൂ​ച്ച ഭ​ക്ഷ​ണം 10 കി​ലോ​വ​രെ, ഭ​ക്ഷ​ണ സ​പ്ലി​മെ​ന്റു​ക​ൾ 3 കി​ലോ ഖ​ര​രൂ​പ​ത്തി​ലു​ള്ള സ​പ്ലി​മെ​ന്റു​ക​ളും ഒ​രു ലി​റ്റ​ർ ദ്രാ​വ​ക സ​പ്ലി​മെ​ന്റു​ക​ളും എ​ന്നി​ങ്ങ​നെ​യാ​ണ് കൊ​ണ്ടു​വ​രാ​നാ​വു​ക.

Tags:    
News Summary - Travelers to Bahrain can bring in limited quantities of meat and animal feed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT