മനാമ: ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ പൗരന്മാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ രേഖയുമായി വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അപലപിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ഈ രേഖകൾ ഉപയോഗിക്കുമെന്ന് ശൂറ കൗൺസിൽ അംഗം അലി അൽ ഷെഹാബി വ്യക്തമാക്കി.
ആക്രമണം നടന്ന് സ്ഥലങ്ങൾ സന്ദർശനങ്ങൾ, അഭിമുഖങ്ങൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ തെളിവെടുപ്പുകൾ എന്നിവയിലൂടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രാദേശിക, അല്ലെങ്കിൽ ലോക വേദികളിൽ സമർപ്പിക്കാൻ സാധിക്കുന്ന ശക്തമായ ഒരു നിയമപരമായ രേഖയാണെന്ന് അൽ ഷെഹാബി വ്യക്തമാക്കി.
സമാധാനകാലത്തും യുദ്ധവേളകളിലും പൗരന്മാരെ സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന ലോകവ്യാപക തത്വം ഈ റിപ്പോർട്ട് ഉയർത്തിപ്പിടിക്കുന്നു. സിവിലിയന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശ പാർലമെന്റുകളുടെ പിന്തുണ തേടാനാണ് ബഹ്‌റൈൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.