ഡൽഹി വിദ്യാർഥി സമരവിജയം; ജനാധിപത്യത്തിന് പുത്തൻ പ്രതീക്ഷ –കെ.എം.സി.സി ബഹ്‌റൈൻ

മനാമ: ഡൽഹിയിലെ വിദ്യാർത്ഥി-യുവജനങ്ങളുടെ സമരവിജയം ജനാധിപത്യത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നതാണെന്ന് കെ.എം.സി.സി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരം വിജയത്തിലെത്തിയത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം നേട്ടമല്ല; ജനാധിപത്യ ഇന്ത്യയുടെ വിജയം ആണെന്ന് ഭാരവാഹികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ യുക്തിസഹമായ ആവശ്യങ്ങൾ സമാധാനപരമായി മുന്നോട്ടുവെച്ചപ്പോൾ അതിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പിന്തുണ ലഭിക്കുകയും ഒടുവിൽ അധികാരികൾക്ക് വിഷയത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതായി ആക്ടിങ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥി സമൂഹം എന്നും രാജ്യത്തിന്റെ പുരോഗതിയുടെ മുന്നണിപ്പോരാളികളാണ്. ചരിത്രത്തിലെ പല നിർണായക മാറ്റങ്ങൾക്കും യുവജനങ്ങളുടെ ഇടപെടലും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും വഴിയൊരുക്കിയിട്ടുണ്ട്. ഡൽഹിയിലെ ഈ സമരവും ആ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് കെ.എം.സി.സി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരവേദിയിലെത്തുകയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തത് സമരത്തിന് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പങ്കാളിത്തവും പ്രത്യേകിച്ച് മുസ്ലിം ലീഗ് എം.പിമാരുടെ ഇടപെടലുകളും ശ്രദ്ദേയമായിരുന്നു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളിലൊന്നാണ്. ആ അവകാശം സമാധാനപരമായി വിനിയോഗിച്ച വിദ്യാർത്ഥികളെയും, അവർക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും കെ.എം.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു.

Tags:    
News Summary - KMCC Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.