മനാമ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. വിവാഹം, മരണം, ചികിത്സ, ഉപരിപഠനം ഇത്തരം ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാധാരണ പ്രവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
കുടുംബം ആയിട്ട് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അനവധിയാണുള്ളത്. കുടുംബവുമായി യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ നിരക്ക്.
ഈ സാഹചര്യത്തിൽ എയർ ഇന്ത്യയും, എക്സ്പ്രസ്സും, ഇൻഡിഗോയുമെല്ലാം സർവീസ് നടത്താൻ മുന്നോട്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റ് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കണമെന്നും, കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസുകൾ എത്രയും പെട്ടെന്ന് നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും, ബഹ്റൈൻ എ.കെ. സി.സി ഉത്തരവാദിത്തപ്പെട്ട ഇന്ത്യയിലെ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.