ചെയർമാൻ: അബ്ദുൽ സലീം കരുനാഗപ്പള്ളി, അജാസ് കൊല്ലം ജന: കൺവീനർ,ഫൈനാ: സെക്രട്ടറി. സൈദാലികുട്ടി. ടി.പി

മദ്റസ ഫെസ്റ്റ് '26 സ്വാഗത സംഘം രൂപീകരിച്ചു

മനാമ: മജ്മഉ തഅ്ലീമിൽ ഖുർആൻ മദ്റസ ഇസാടൗണിന് കീഴിൽ നടത്തപ്പെടുന്ന മദ്റസ ഫെസ്റ്റ് '26ൻ്റെ വിജയകരമായ നടത്തിപ്പിന് 15 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സദ്ർ മുഅല്ലിം ഉസ്മാൻ സഖാഫി ആലക്കോടിൻ്റെ അധ്യക്ഷയിൽ ചേർന്ന മീറ്റിംഗിൽ അബ്ദു സലീം കരുനാഗപ്പള്ളി ചെയർമാൻ, റിഷാദ് വലിയകം, മുഹമ്മദ് സഫീർ വൈസ് ചെയർമാൻ, അജാസ് കൊല്ലം ജന: കൺവീനർ, സിദ്ധീഖ് അക്ബർ, അബ്ദുൽ ഫത്താഹ് ജോ: കൺവീനർ, സൈദാലിക്കുട്ടി ഇരിമ്പിളിയം ഫൈനാ: സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റിക്ക് രൂപം നൽകിയത്.

നവാസ് ഫൈസി, അബ്ദുല്ല മൗലവി, അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. സൂഫി ഹാജി രണ്ടത്താണി, ഷെനിൽ തൃശൂർ, മുനീർ കാസർകോട് തുടങ്ങിവർ നേതൃത്വം നൽകി. അബ്ബാസ് മണ്ണാർക്കാട് സ്വാഗതവും സൈദലവി വളാഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - Madrasa Fest '26 Reception Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.