Posted On
date_range Updated On
date_range ബഹ്റൈൻ പൗരൻമാർ ഇറാൻ, ഇറാഖ് യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
മനാമ: ഇറാൻ, ഇറാഖ് മേഖലകളിലെ സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ പൗരൻമാർ ഇവിടങ്ങളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷാപ്രശ്നങ്ങൾ മുഖവിലക്കെടുത്താണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാൻ, ഇറാഖ് രാജ്യങ്ങളിലുള്ള ബഹ്റൈൻ പൗരൻമാർ എത്രയുംവേഗം ബഹ്റൈൻ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുകയും മടക്കയാത്രക്ക് തയ്യാറാകുകയും വേണം. ബാഗ്ദാദിലെ ബഹ്റൈൻ എംബസിയുടെ ഫോൺ നമ്പർ: 009647814256980, നജാഫിലെ 009647728672227, ബഹ്റൈൻ വിദേശകാര്യമന്ത്രാലയം: 0097317227555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.