അമിത ശബ്ദം; കാറുകൾ കണ്ടുകെട്ടി ട്രാഫിക് പൊലീസ്

മനാമ: വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയും അമിത ശബ്ദമുണ്ടാക്കിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഡ്രൈവർമാർക്കെതിരെ ബഹ്‌റൈൻ ട്രാഫിക് പൊലീസ് കർശന നടപടി സ്വീകരിച്ചു.

വാഹനങ്ങളിൽ നിന്ന് വലിയ ശബ്ദം പുറപ്പെടുവിച്ച് പൗരന്മാരിലും താമസക്കാരിലും ഭീതിയുണ്ടാക്കുകയും പൊതുസമാധാനം തകർക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായ ഡ്രൈവർമാരുടെ വാഹനങ്ങൾ 60 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിലും ജനവാസ മേഖലകളിലും വലിയ ശബ്ദമുണ്ടാക്കി വാഹനങ്ങൾ ഓടിക്കുന്നത് തടയാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Traffic police seize cars for excessive noise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.