Posted On
date_range Updated On
date_range ടയോട്ട വാഹനങ്ങളുടെ കരുത്ത് അനുഭവിപ്പിച്ച് ‘യാത്രാനുഭവം’
മനാമ: ബഹ്റൈനിലെ ടയോട്ട വാഹനങ്ങളുടെ ഏക വിതരണക്കാരായ ഇബ്രാഹിം കെ കാനുവിെൻറ നേതൃത്വത്തിൽ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ ടയോട്ട വാഹനങ്ങളിൽ ‘യാത്രാനുഭവ’പരിപാടി സംഘടിപ്പിച്ചു. ഒാഫ് റോഡുകളിൽ കൂടി വിദഗ്ധരായ ഡ്രൈവറാൽ സാഹസികതക്ക് തുല്ല്യമായ യാത്ര ഒരുക്കിയാണ് മാധ്യമപ്രവർത്തകർക്കും വിശിഷ്ടാതിഥികൾക്കും വിത്യസ്തമായത്. ലാൻറ് ക്രൂയിസർ എഫ്.ജെ ക്രൂയിസർ പ്രാ
ഡോ, ഫോർറ്റ്യൂണർ മോഡലുകളിലാണ് ക്ഷണിക്കപ്പെട്ടവർക്ക് യാത്ര സജ്ജീകരിച്ചിരുന്നത്.
ടയോട്ട എസ്.യു.വി രാജ്യത്തെ ജനപ്രിയ വാഹനങ്ങളാണന്നും ടയോട്ടയിലെ യാത്ര ദുഷ്ക്കരമായ പ്രതലങ്ങളിൽകൂടിയും ആസ്വാദ്യകരമാണന്ന് തെളിയിക്കുന്ന പരിപാടിയാണ് തങ്ങൾ സംഘടിപ്പിച്ചതെന്ന് ഇബ്രാഹിം കെ കാനു ടയോട്ട മാർക്കറ്റിങിെൻറ സീനിയർ മാനേജർ അയ്മൻ ഷെഹദാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.