മുണ്ടത്തിക്കോട് അപകടം
മനാമ: തൃശൂർ മുണ്ടത്തിക്കോട് വെടി മരുന്ന് ശാലയിലെ അപകടത്തിൽ ദരുണമായി മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് എണ്ണം ബഹ്‌റൈൻ കരുവന്നൂർ കുടുംബം. ഓരോ അപകടങ്ങളും നമ്മൾ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. മരമടഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ബഹ്‌റൈൻ കരുവന്നൂർ കുടുംബം അറിയിച്ചു.
ഇപ്പോഴും മരണത്തോട് മല്ലടിച്ചു തൃശൂരിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹോദരങ്ങൾ എത്രയും വേഗം സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നും, ഉറ്റയവരെ നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ബി.കെ.കെ അറിയിച്ചു.
ബഹ്‌റൈൻ നവകേരള ആദരാഞ്ജലികൾ
മനാമ:തൃശൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതിനോടൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബഹ്‌റൈൻ തൃശൂർ കുടുംബം
മനാമ: തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയിൽ മുണ്ടത്തികോടിൽ സംഭവിച്ച സ്ഫോടനത്തിൽ മരണം സംഭവിച്ചവർക്ക് ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായും ബി.ടി.കെ അറിയിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: അപകടം അങ്ങേയറ്റം വേദനാജനകമാണെന്നും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കെ.പി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.