Posted On
date_range Updated On
date_range മർദനവും പിടിച്ചുപറിയും: മൂന്നുപേർ പിടിയിൽ
മനാമ: ഒരാളെ അക്രമിച്ചു പരിക്കേൽപിക്കുകയും അയാളുടെ കൈയിലുണ്ടായിരുന്ന പണവും മറ്റും കൈക്കലാക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിലായതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സല്ലാഖിൽവെച്ചാണ് വാഹനമോടിച്ചു പോയിരുന്നയാളെ അക്രമിച്ചു പണം അപഹരിച്ചത്.
16ഉം18ഉം പ്രായമുള്ള മൂന്ന് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം നടത്തുകയും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയും ചെയ്തതായി അറിയിച്ചു. ഇവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി റിമാൻഡിൽ വെക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.