Posted On
date_range Updated On
date_range ബഹ്റൈനിൽ മൂന്നു ദിവസത്തെ ദുഃഖാചരണം
മനാമ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈനിൽ മൂന്നുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ച് റോയൽ കോർട്ട് അമീറിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെയും രാജ്യത്തെയും മാനവ വംശത്തെയും സേവിക്കാൻ ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിെൻറ ജീവിതമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.അമീറിെൻറ കുടുംബത്തെയും കുവൈത്തിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.