Posted On
date_range Updated On
date_range ബഹ്റൈനിൽ വാക്സിനെടുക്കാത്തവർക്കും ഹോട്ടൽ ക്വാറൻറീൻ വേണ്ട
മനാമ: വാക്സിൻ എടുക്കാതെ ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും.
വാക്സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും.
ഇതിന് പുറമേ, റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ് ഇതുവരെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇനിമുതൽ ഇൗ പട്ടിക ഉണ്ടാകില്ല. മറ്റ് കോവിഡ് മുൻകരുതൽ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.