കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഈദ് സംഗമത്തിൽനിന്ന്
മനാമ: ഒന്നിച്ചുകൂടാൻ സാധിക്കാത്ത ഈ പെരുന്നാൾ കാലത്ത് അംഗങ്ങൾക്ക് പരസ്പരം കാണാനും പെരുന്നാൾ ആശംസകൾ പങ്കുവെക്കാനും ഓൺലൈനിലൂടെ അവസരം ഒരുക്കി കൊല്ലം പ്രവാസി അസോസിയേഷൻ. ചെറുത്തുനിൽപിെൻറ ചെറിയ പെരുന്നാൾ എന്ന പേരിൽ സംഘടിപ്പിച്ച കെ.പി.എ ഈദ് സംഗമം പ്രസിഡൻറ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി നിയന്ത്രിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.
ദിൽഷാദ്, അഞ്ജന ദിലീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് നാരായണൻ, നവാസ് കരുനാഗപ്പള്ളി, അജിത് ബാബു, അനൂബ് തങ്കച്ചൻ, നവാസ് കുണ്ടറ, ഹരി എസ്. പിള്ള, അനോജ് മാസ്റ്റർ, സലീം തയ്യിൽ, സജികുമാർ, ബിജു കാര്യറ, ബിനു കുണ്ടറ, ജിഷ വിനു, റെജിമോൻ, മുഹമ്മദ് ഷാ, ഗീവർഗീസ്, ലിനീഷ് പി. ആചാരി, സീന അനൂബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.