ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിക്കാനെത്തിയ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ



ജിഎസ്എസ് ആസ്ഥാനം സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തിയ കേരളത്തിൻറെ തൊഴിൽ, മൃഗസംരക്ഷണ മന്ത്രി വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വനിതാ വേദി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബി.കെ.ജി ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. മന്ത്രിയുടെ സന്ദർശനം ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ ഊർജം പകരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ‎ ‎

Tags:    
News Summary - Bindu Krishna Visits Gurudeva Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.