ലോക കേരളസഭയെ കൊല്ലരുതായിരുന്നു

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ലോക വ്യാപകമായിട്ടുള്ള പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന ആഗോള പ്രവാസി നെറ്റ്‌വർക്ക് സംവിധാനമായിരുന്ന ലോക കേരള സഭയെ രാഷ്ട്രീയ കാരണങ്ങൾ ചൂട്ടിക്കാട്ടി ഇല്ലാതാക്കിയത് മലയാളി പ്രവാസി സമൂഹത്തിന് തിരിച്ചടി തന്നെയാണ്. പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു സംവിധാനത്തെ തകർക്കുന്നതിന് മുമ്പ് പോരായ്മകളും മറ്റും പ്രവാസി മലയാളി സമൂഹവുമായി കൂടിയാലോചിച്ച് പരിഹരിക്കുകയും കാര്യക്ഷമമായ തുടർ പ്രവർത്തനങ്ങളുമായിരുന്നു കരണീയമായത്.

2018 ൽ ആരംഭിച്ച ലോക കേരളസഭ പ്രവാസി സമൂഹത്തിന്റെ ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയ പ്രധാന വേദിയായിരുന്നു. ധൂർത്ത് ആരോപിച്ച് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാനുള്ള ഒരു വേദിയെ കൊന്നു കളഞ്ഞത് ഭൂഷണമായില്ല. കാര്യക്ഷമമായ ബദൽ സംവിധാനം കണ്ടെത്തി പ്രവാസികളെ കേൾക്കാനും ചേർത്ത് നിർത്താനും അടിയന്തിര ഇടപെടൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.

Tags:    
News Summary - Revive Loka Kerala Sabha Now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.