വടം വലി മത്സര വിജയികൾ ട്രോഫിയുമായി


ഇന്ത്യൻ ക്ലബ് ഓണാഘോഷം 'ആവണി 2026’ വടംവലിയിൽ ആര്യൻസ് ജേതാക്കൾ

മനാമ: ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയായ 'ഓണം ഫിയസ്റ്റ - ആവണി 2026'-ന്റെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരത്തിലും വടംവലി മത്സരത്തിലും ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. ക്ലബ്ബ് അങ്കണത്തിൽ നടന്ന ആവേശകരമായ മത്സരങ്ങൾ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. പായസ മത്സരത്തിൽ 40 ടീമുകൾ പങ്കെടുത്തു. പരമ്പരാഗതവും വിപുലവുമായ വിഭവങ്ങൾ അണിനിരന്ന മത്സരത്തിൽ സുനുബ തേക്കിൻകാട്ടിൽ ഒന്നാം സ്ഥാനം നേടി. ഷീതൾ നർഗുണ്ട്കർ രണ്ടാം സ്ഥാനവും, സൂര്യ രാജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രസന്റേഷനുള്ള പുരസ്കാരം ഷിഫയ്ക്ക് ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

വടംവലി മത്സരത്തിൽ എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 'ആര്യൻസ് എ' ടീം ചാമ്പ്യന്മാരായി . 'അരികൊമ്പൻസ്' രണ്ടാം സ്ഥാനവും 'ആര്യൻസ് ബി' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വരാനിരിക്കുന്ന പരിപാടികൾ: ഒക്ടോബർ 1 (വ്യാഴം): വൈകുന്നേരം 7 മണി മുതൽ ഓണപ്പുടവ മത്സരം, തുടർന്ന് ഓണപ്പാട്ട് മത്സരം, ഋതു മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി. ഒക്ടോബർ 2 (വെള്ളി): രാത്രി 8 മണി മുതൽ നൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, തുടർന്ന് പാട്ടു ഫാമിലി, ഷഹീർ മൊയ്തു പൂളക്കത്ത് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ. ഒക്ടോബർ 9 (വെള്ളി): 3,500 പേർക്കുള്ള വിപുലമായ ഓണസദ്യ. പ്രശസ്ത പാചക വിദഗ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിലാണ് 29 ഇനം വിഭവങ്ങളോടെ സദ്യ ഒരുക്കുന്നത്.

Tags:    
News Summary - Manama Onam Fiesta 2026 Highlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.