മനാമ: ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ ജീവനക്കാരൻ അറസ്റ്റിലായി. മോഷണം സംബന്ധിച്ച പരാതി ലഭിച്ചതനുസരിച്ച് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മോഷ്ടിച്ച പണത്തിന്റെ ഒരു പങ്ക് ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം ബിസിനസ് സ്ഥാപനങ്ങളിൽ സുരക്ഷ വർധിപ്പിക്കേണ്ടതിനായി നിരീക്ഷണ കാമറകളുടെയും അലാറം സംവിധാനങ്ങളുടെയും പ്രവർത്തനം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. സംശായാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 999 എന്ന നമ്പറിൽ പൊലീസുമായി ബന്ധപ്പെടമെന്നും വിവരങ്ങൾ അതിരഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.