സൈതലവി ഷഫീഖ്
Posted On
date_range Updated On
date_range യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മനാമ: പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ഹമദ് ടൗണിൽ ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ജോലിക്കായി ബഹ്റൈനിലെത്തിയത്. മാതാവ്: ഷഹർബാൻ. സഹോദരിമാർ: ഷെറൻ ഭാനു, ആബിദ. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.