മനാമ: മൊറോക്കന്‍ ഭരണാധികാരി കിങ് അബ്ദുല്ല രണ്ടാമെൻറ ബഹ്റൈന്‍ സന്ദര്‍ശനം തിങ്കളാഴ്ച. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണമൊരുക്കും. ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തുകയും ബന്ധം മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. ബഹ്റൈനും മൊറോക്കോയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സന്ദര്‍ശനം കാരണമാകുമെന്ന് ഹമദ് രാജാവിെൻറ റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.