Posted On
date_range Updated On
date_range സമാജം ഭരണസമിതി ചുമതലയേറ്റു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2026- 2028 വർഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു. സമാജം ഡി.ജെ ഹാളിൽ നടന്ന സ്ഥനാരോഹണ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാഥിതിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പുതിയ കമ്മറ്റി അംഗങ്ങളുടെ ഔദ്യോഗിക ബാഡ്ജും 2024-2026 വർഷത്തെ കമ്മിറ്റി അംഗങ്ങൾക്കുള്ള മെമന്റോകളും സമർപ്പിച്ചു.
അതോടൊപ്പം പുതിയ വനിതാവേദി കമ്മിറ്റിയുടെ സ്ഥാനാരോഹനവും അംഗങ്ങൾക്കുള്ള ബാഡ്ജും അംബാസഡർ കൈമാറി. പന്തളം ബാലനും ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പാർവതിമേനോനും നയിച്ച മ്യൂസിക്കൽ നൈറ്റും, ഷിബു കരുണകാരനും കലാമണ്ഡലം ആവണി അർജുനനും ചിട്ടപ്പെടുത്തിയ നൃത്ത പരിപാടികളും അരങ്ങേറി. രാജി ഉണ്ണികൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.