കടം തിരിച്ചടക്കാത്തവർക്ക് യാത്രാവിലക്ക് മൂന്ന് വർഷം വരെ നീട്ടാൻ ശൂറ കൗൺസിൽ അംഗീകാരം

മനാമ: ബഹ്‌റൈനിൽ കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കുന്നു. കോടതി ചുമത്തുന്ന യാത്രാവിലക്ക് നിലവിലുള്ള ഒമ്പത് മാസത്തിൽ നിന്ന് മൂന്ന് വർഷം വരെ നീട്ടാനുള്ള ഭേദഗതിക്ക് ശൂറ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. യാത്രാവിലക്ക് മൂന്ന് വർഷം എന്നത് ഒരു സ്വാഭാവിക നടപടിയല്ലെന്നും, കടക്കാരന് തിരിച്ചടക്കാൻ ആസ്തിയുണ്ടോ എന്ന് പരിശോധിക്കാൻ ജഡ്ജിമാർക്കും എക്സിക്യൂട്ടർമാർക്കും കൂടുതൽ സമയം നൽകാനാണ് ഇതെന്നും നിയമമന്ത്രി നവാഫ് അൽ മഅവ്ദ വിശദീകരിച്ചു.

പുതിയ നിയമപ്രകാരം തുടക്കത്തിൽ മൂന്ന് മാസത്തേക്കായിരിക്കും യാത്രാവിലക്ക് ഏർപ്പെടുത്തുക. കടം വീട്ടാൻ ആസ്തികളില്ലെന്ന് ബോധ്യപ്പെടുകയും രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് കാണുകയും ചെയ്താൽ, ഫീസില്ലാതെ തന്നെ മൂന്ന് വർഷം വരെ ഇത് പുതുക്കാം. യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും അന്തിമ നാടുകടത്തൽ ഉത്തരവ് നടപ്പിലാക്കുന്നതിനോ റെസിഡൻസി പെർമിറ്റ് റദ്ദാക്കുന്നതിനോ ഇത് തടസ്സമാകില്ല.

യാത്രാവിലക്കിനെതിരെ ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ അപ്പീൽ നൽകാൻ കടക്കാരന് അവകാശമുണ്ടാകും.

സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. നിയമം ഇപ്പോൾ അന്തിമ അംഗീകാരത്തി നായി ഹമദ് രാജാവിന് സമർപ്പിച്ചു.

Tags:    
News Summary - The Shura Council has approved a proposal to extend the travel ban for debt defaulters for up to three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.