representational image
Posted On
date_range Updated On
date_range സാൻ മറിനോ ഭരണാധികാരികൾ ബഹ്റൈൻ അംബാസഡറിൽനിന്നും രേഖകൾ സ്വീകരിച്ചു
മനാമ: സാൻ മറിനോ ഭരണാധികാരികളായ അലിസാൻട്രോ സ്കാറാനോയും അദേൽ തുനീനിയും റോമിൽ റെസിഡന്‍റായ ബഹ്റൈൻ അംബാസഡർ ഡോ. നാസിർ മുഹമ്മദ് അൽ ബലൂശിയിൽ നിന്നും നിയമന രേഖകൾ സ്വീകരിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ സാൻ മറിനോ ഭരണാധികാരികൾക്ക് നേരുകയും കൂടുതൽ ക്ഷേമവും അഭിവൃദ്ധിയും കരഗതമാക്കാൻ രാജ്യത്തിനും ജനതക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ബഹ്റൈൻ ഭരണാധികാരികൾക്ക് പ്രത്യഭിവാദ്യം നേർന്ന സാൻ മറിനോ ഭരണാധികാരികൾ ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.