എം.എം ടീം നാലാമത് വാർഷികാഘോഷം
മനാമ: എം.എം ടീം മലയാളി മനസ്സിെൻറ നാലാമത് വാർഷികവും 50ാമത് ബഹ്റൈൻ ദേശീയ ദിനവും ആഘോഷിച്ചു. സഗയ്യ റസ്റ്റാറൻറ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ചാരിറ്റി കൺവീനർ സിജോ ജോസ് ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ ആനന്ദ്, ജനറൽ സെക്രട്ടറി അനിരുദ്ദൻ, മീഡിയ കൺവീനർ എബിമോൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷിജിൻ അറുമാടി സ്വാഗതവും കൂട്ടൻ തളി നന്ദിയും പറഞ്ഞു. ഷിജിൻ, മോഹൻദാസ്, റിയാസ് എന്നിവർ നേതൃത്വം നൽകി.
എല്ലാ വർഷവും വിപുലമായി നടത്താറുള്ള വാർഷികാഘോഷം ലളിതമായി സംഘടിപ്പിച്ച് ബാക്കി തുക തിരുവനന്തപുരം സ്വദേശി അനു പ്രസാദിെൻറ ഭവന നിർമാണ പദ്ധതിക്കായി നൽകാൻ തിരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.