‘ദ മാർഷ്യൽ ആർട്ടിസ്റ്റ്’ പ്രീമിയറിൽനിന്ന്
മനാമ: കെ.എച്ച്.കെ മീഡിയ ഗ്രൂപ്പും ബ്രേവ് ഫിലിംസും ഒഡീസിയസ് എന്റർടൈൻമെന്റുമായി സഹകരിച്ച് പുറത്തിറക്കിയ ആദ്യ സിനിമ ‘ദ മാർഷ്യൽ ആർട്ടിസ്റ്റി’ന്റെ പ്രീമിയർ ജുഫയറിൽ നടന്നു. ബഹ്റൈനിൽ രൂപവത്കരിച്ച ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ ഉപസ്ഥാപനമാണ് ബ്രേവ് ഫിലിംസ്.
കെ.എച്ച്.കെ മീഡിയ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ബ്രേവ് ഫിലിംസ് സിനിമ വ്യവസായത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശിഷ്ടാതിഥികൾക്ക് പുറമെ മിക്സഡ് ആയോധന കലാ കായികതാരങ്ങൾ, ചാമ്പ്യൻമാർ തുടങ്ങിയവർ പ്രീമിയർ കാണാനെത്തിയിരുന്നു.
തംകീൻ ക്രിയേറ്റിവ് സെക്ടേഴ്സ് മേധാവി ഫൈസൽ അൽ അരയാദ്, ബഹ്റൈൻ എം.എം.എ ഫെഡറേഷൻ പ്രസിഡന്റും ഏഷ്യൻ എം.എം.എ ഫെഡറേഷൻ പ്രസിഡന്റുമായ മുഹമ്മദ് കാംബർ, ലൈഫ് എൻ സ്റ്റൈൽ മാഗസിൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ബഹ്റൈൻ നാഷനൽ എം.എം.എ ടീം മുഖ്യ പരിശീലകനും ബ്രേവ് സി.എഫ് ലോക ചാമ്പ്യനുമായ എൽദാർ എൽദാറോവ്, പ്രമുഖ നടനും സംവിധായകനുമായ ഷാസ് ഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബഹ്റൈനിൽ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ആവേശഭരിതനായ ഷാസ് ഖാൻ, തന്റെ അടുത്ത പ്രോജക്ടുകളിലൊന്ന് ബഹ്റൈനിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.