1)ന്യൂ ഇന്ത്യൻ സ്കൂൾ പ്രൻസിപ്പൽ
ഡോ. ഗോപിനാഥ് മേനോൻ രജിസ്ട്രേഷൻ
ഫോം സ്വീകരിക്കുന്നു2)ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്യിബിന് ഗൾഫ്മാധ്യമം ബഹ്റൈൻ ആർ.എം ജലീൽ അബ്ദുല്ല രജിസ്ട്രേഷൻ ഫോം കൈമാറുന്നു
മനാമ: ഉപരി പഠനത്തിനായി കാത്തിരിക്കുന്നവരും കരിയറിലെ വിജയ യാത്രയിൽ ആശങ്കകളുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ 'റീസെറ്റ് യുവർ ഫ്യൂച്ചറിന്‍റെ സ്കൂളുകൾ മുഖേനയുള്ള രജിസ്ട്രേഷന് തുടക്കം.
ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്യിബിനും ന്യൂ ഇന്ത്യൻ സ്കൂൾ പ്രൻസിപ്പൽ ഡോ. ഗോപിനാഥ് മേനോനും രജിസ്ട്രേഷൻ ഫോം കൈമാറിയാണ് രജിസ്ട്രേഷന് തുടക്കം കുറിച്ചത്. ബഹ്റൈനിലെ മറ്റുള്ള സ്കൂളുകൾ മുഖേനയും വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ തുടരും. മേയ് എട്ട് വെള്ളി വൈകീട്ട് 4 മുതൽ സൂം പ്ലാറ്റ് ഫോം വഴി നടക്കുന്ന വെബിനാറിന് ഇതിനോടകം തന്നെ നിരവധി വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്‍റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്‍റായ മാജിക് ലിയോ, ഇന്‍റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ. ശരീഫ് പൊവ്വലും നിങ്ങൾക്ക് വേണ്ടി സംസാരിക്കാനെത്തും. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്ക് (https://madhyamam.com/webtalk2026) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.