മൈത്രി ബഹ്റൈൻ സംഘടിപ്പിച്ച ഭക്ഷണവിതരണം
Posted On
date_range Updated On
date_range ഭക്ഷണം വിതരണം ചെയ്ത് മൈത്രി
മനാമ: തൊഴിലാളി ദിനത്തിൽ മൈത്രി ബഹ്‌റൈൻ ക്ലീനിങ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗം ഷിബു പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചപ്പോൾ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു മെയ് ദിന സന്ദേശം നൽകി. ട്രഷറർ അബ്ദുൽബാരി നന്ദി അറിയിച്ചു. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കാട്ടിപ്പീടിക, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, ജോയിന്റ് കൺവീനർ നവാസ് കുണ്ടറ, മുസ്തഫ പട്ടാമ്പി, ഉമർ പനായിക്കുളം സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.