അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം രക്തദാന ക്യാമ്പിൽനിന്ന്

അൽ മന്നാഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടന്ന ക്യാമ്പ് അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ഉദ്ഘാടനം ചെയ്തു.അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറയുകയുണ്ടായി.സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ്, അബ്ദുൽ ലത്തീഫ് ആലിയമ്പത്, സമീർ റിഫ, ഫൈസൽ ഹിദ്ദ്, ഷംസീർ ഒ.വി, ഹംസ റോയൽ, സുഹാദ് ബിൻ സുബൈർ, ഫക്രുദ്ദീൻ അലി അഹ്മദ്, നസീർ പി കെ, സലിം പാടൂർ, കോയ ബേപ്പൂർ, സാദിഖ് ബിൻ യഹ്‌യ, ബിനു ഇസ്മാഇൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നൂറിലേറെ പേർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി എം.എം രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത്, വി.പി അബ്ദു റസാഖ്‌, സി.എം അബ്ദു ലത്വീഫ്, ബിർഷാദ് അബ്ദുൽ ഘനി, അബ്ദു സലാം ചങ്ങരംചോല, സഹീൻ നിബ്രാസ്, സാഫിർ അഷ്‌റഫ്‌, പി.പി ഹനീഫ്, തൗസീഫ് അഷ്‌റഫ്‌, അബ്ദുൽ ഗഫൂർ എം.ഇ.എസ്, അബ്ദുൽ വഹാബ്, അസ്ലം സാദിഖ്, അനസ് ബിൻ മുഹമ്മദ്‌ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Tags:    
News Summary - Al Manae organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.