സാ​മൂ​തി​രി​യും കു​ഞ്ഞാ​ലി മ​ര​ക്കാ​രും പ​രീ​ദ്ക്ക​യും: പു​സ്ത​ക പ്ര​കാ​ശ​നം ഇ​ന്ന്

മ​നാ​മ: ച​രി​ത്ര​വും സാ​ഹി​ത്യ​വും സ​മ​ന്വ​യി​പ്പി​ച്ച് ബ​ഹ്‌​റൈ​ൻ പ്ര​വാ​സി ച​ന്ദ്ര​കു​മാ​ർ നാ​യ​നാ​ർ ര​ചി​ച്ച ‘സാ​മൂ​തി​രി​യും കു​ഞ്ഞാ​ലി​മ​ര​ക്കാ​രും പ​രീ​ദ്ക്ക​യും’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​നം ഇ​ന്ന് പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കും. വൈ​കീ​ട്ട് 2 മ​ണി​ക്ക് റീ​ജ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. ഭാ​ഷാ​ശ്രീ മു​ൻ പ​ത്രാ​ധി​പ​ർ ആ​ർ.​കെ. ര​വി​വ​ർ​മ്മ​യു​ടെ പ​ത്താം അ​നു​സ്മ​ര​ണ​വും സം​സ്ഥാ​ന സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന ച​ട​ങ്ങി​ലാ​ണ് പു​സ്ത​ക​പ്ര​കാ​ശ​നം ന​ട​ക്കു​ന്ന​ത്.

‘സാ​മൂ​തി​രി​യും കു​ഞ്ഞാ​ലി​മ​ര​ക്കാ​രും പ​രീ​ദ്ക്ക​യും’ എ​ന്ന കൃ​തി മ​ല​ബാ​റി​ന്റെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ​യും പു​തി​യൊ​രു കാ​ഴ്ച​പ്പാ​ടി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ ര​ച​ന​യാ​ണ്.

ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ച​ന്ദ്ര​കു​മാ​ർ നാ​യ​നാ​ർ പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും ച​രി​ത്ര​ത്തോ​ടും സാ​ഹി​ത്യ​ത്തോ​ടു​മു​ള്ള ത​ന്റെ താ​ൽ​പ​ര്യം തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ്. ജോ​ലി സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മ​ല​ബാ​റി​ന്റെ ച​രി​ത്ര​വും പൈ​തൃ​ക​വും അ​ന്വേ​ഷി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പു​സ്ത​കം രൂ​പ​പ്പെ​ട്ട​ത്. ഇ​തി​ൻ്റെ അ​വ​താ​രി​ക എ​ഴു​തി​യ​ത് സി​നി​മ ന​ട​ൻ വി​നോ​ദ് കോ​വൂ​ർ ആ​ണ്. ച​ട​ങ്ങി​ൽ പ​രീ​ദ് ക​ണ്ണ​ങ്ക​ണ്ടി പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. ഭാ​ര്യ സീ​ന​യും ഏ​ക മ​ക​ൻ അ​ഭി​ന​വ് ച​ന്ദ്ര​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ച​ന്ദ്ര​കു​മാ​ർ നാ​യ​നാ​റി​ന്റെ കു​ടും​ബം.

Tags:    
News Summary - Zamorin, Kunjali Marakkar and Fareedkka: Book Launch Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.