മനാമ: ബഹ്റൈനിൽ വേനൽക്കാലത്ത് വീടുകളിലെ വൈദ്യുതി ബില്ലുകളുടെ ഭാരം കുറയ്ക്കാൻ പ്രത്യേക നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം രംഗത്ത്. കടുത്ത ചൂടുകാലത്ത് വീടുകളിൽ എയർകണ്ടീഷണറുകൾ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്നും, ഇത് വൈദ്യുതി ഉപഭോഗം വർധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എം.പി ഹസൻ ഇബ്രാഹിം ഹസനാണ് പുതിയ നിർദേശം സമർപ്പിച്ചത്.
സൗരോർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നത്തിന് പരിഹാരമായി നിർദേശിച്ചിരിക്കുന്നത്. വേനൽക്കാലത്ത് ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതോടൊപ്പം വൈദ്യുതി മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഈ നടപടികൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈനി കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകളെ വേനൽക്കാലം എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നും, ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി സാമ്പത്തിക ഭാരം കുറക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശം ആദ്യം പാർലമെന്റ് അംഗീകരിക്കുകയും തുടർന്ന് ഔദ്യോഗിക പ്രതികരണത്തിനായി സർക്കാരിന് അയക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.