ഹോട്ട് പാക്ക് ഗ്രൂപ്പിെൻറ 40ാമത് സെയിൽ സെൻറർ അൽ ഷബാബ് സ്പോർട്സ് ക്ലബ് ചെയർമാൻ മിർസ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ ഹോട്ട് പാക്കിെൻറ 40ാമത് റീട്ടെയിൽ സെയിൽ സെൻറർ ബഹ്റൈനിലെ ജിദ്ദാഫ്സ് അൽ ഷബാബ് സ്പോർട്സ് ക്ലബിന് മുൻവശം പ്രവർത്തനമാരംഭിച്ചു. ബുദൈയ്യ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ബഹ്റൈനിലെ ഏഴാമത്തെ ഷോറൂമിെൻറ ഉദ്ഘാടനം ഷൗക്കത്ത് അലി അൽദീൻ മുറാദ് ബഷിെൻറ സാന്നിധ്യത്തിൽ അൽ ഷബാബ് സ്പോർട്സ് ക്ലബ് ചെയർമാൻ മിർസ അഹമ്മദ് നിർവഹിച്ചു. പേപ്പർ, വുഡൻ, പ്ലാസ്റ്റിക്, ഫോം, അലൂമിനിയം, ബയോ ഡീഗ്രേഡബിൾ മെറ്റീരിയലുകളിൽ നിർമിച്ച ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ ബീരാവുണ്ണി, ബഹ്റൈൻ ജനറൽ മാനേജർ ബഷീർ വലിയകത്ത്, ഓപറേഷൻ മാനേജർ എ.എം. മനാഫ്, സെയിൽസ് മാനേജർ സുഹൈൽ ബഷീർ, റീട്ടെയിൽ ഡിവിഷൻ മാനേജർ റിസാലുദ്ദീൻ, കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, അൽ ഹിദായ സെൻറർ പ്രസിഡൻറ് അബ്ദുൽ അസീസ് ടി.പി, മാധ്യമം ബഹ്റൈൻ റസിഡൻറ് മാനേജർ അബ്ദുൽ ജലീൽ, അൽഫുർഖാൻ സെൻറർ അഡ്വൈസർ സൈഫുല്ല ഖാസിം, അൽ റയ്യാൻ സ്റ്റഡി സെൻറർ ചെയർമാൻ അബ്ദുൽ റസാഖ് സൂപ്പർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.