അൽ ജസീറ സൂപ്പർമാർക്കറ്റിൽ 'ദി ഗ്രേറ്റ് മാംഗോ ഫുട്ബാൾ ഫെസ്റ്റിവൽ ഉദ്ഘാടനത്തിൽനിന്ന്

അൽ ജസീറ സൂപ്പർമാർക്കറ്റിൽ 'ദി ഗ്രേറ്റ് മാംഗോ ഫുട്ബാൾ ഫെസ്റ്റിവൽ 2026'ന് തുടക്കമായി

മനാമ: ബഹ്‌റൈനിലെ അൽ ജസീറ സൂപ്പർമാർക്കറ്റിൽ 'ദി ഗ്രേറ്റ് മാംഗോ ഫുട്ബാൾ ഫെസ്റ്റിവൽ 2026'ന് വർണ്ണാഭമായ തുടക്കം. സിഞ്ചിലെ അൽ ജസീറ സൂപ്പർമാർക്കറ്റ് ശാഖയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, മാമ്പഴ പ്രേമികൾ എന്നിവർ പങ്കെടുത്തു.

ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ജുമുഅ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അൽ ജസീറ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടർമാരായ അബ്ദുൾ ഹമീദ് ദവാനി, അഹമ്മദ് റെദ മുർത്തദ ദവാനി, സി.ഇ.ഒ ഉജ്ജൽ കുമാർ മുഖർജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യ, തായ്‌ലൻഡ്, ശ്രീലങ്ക, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള 55 തരം പ്രീമിയം മാമ്പഴങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. മാമ്പഴം ഉപയോഗിച്ചുള്ള വിവിധതരം കേക്കുകൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്.

കൂടാതെ, മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന ലൈവ് കുക്കിംഗ് ഷോയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജൂൺ 10 വരെ ബഹ്‌റൈനിലെ എല്ലാ അൽ ജസീറ സൂപ്പർമാർക്കറ്റ് ശാഖകളിലും ഈ മാമ്പഴ മഹോത്സവം തുടരുന്നതാണ്.

Tags:    
News Summary - 'The Great Mango Football Festival 2026' kicks off at Al Jazira Supermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.