ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബാ​ർ​ബാ​റി​ലെ ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​​ സെൻറ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

മി​ക​ച്ച ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്​ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം

മ​നാ​മ: ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ബാ​ർ​ബാ​റി​ലെ ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​​ സെൻറ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഒ​മ്പ​ത്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ സേ​വ​നം ന​ൽ​കു​ന്ന​തി​െൻറ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഹെ​ൽ​ത്ത്​​ സെൻറ​റി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. കോ​വി​ഡ്​ പ്ര​തി​രോ​ധ​രം​ഗ​ത്തെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ പ്ര​ത്യേ​ക റാ​ങ്ക്​ ന​ൽ​കാ​നു​ള്ള കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

പ്രൈ​മ​റി ഹെ​ൽ​ത്ത്​​ സെൻറ​ർ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ബ്​​ദെ​ൽ വ​ഹാ​ബ്​ മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ലി അ​ൽ ന​വാ​ഖ്​​ദ, പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ സി.​ഇ.​ഒ ഡോ. ​ജ​ലീ​ല അ​ൽ സ​യ്​​ദ്​ ജ​വാ​ദ്, ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ലി​ലെ ഒാ​േ​ട്ടാ​ണ​മ​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പ്രോ​ഗ്രാം ​ഡോ. ​മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഷാ​ബാ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The government is committed to providing the best possible health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT