മനാമ: കോവിഡ് -19 പ്രതിരോധ നടപടികളിൽ കൂടുതൽ മുന്നേറ്റവുമായി ബഹ്റൈൻ. സമൂഹത്തിെൻറ പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡ് മഹാമാരി നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്ന് നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു.
വ്യത്യസ്ത വിഭാഗങ്ങളിൽ വരുന്ന വ്യക്തികൾക്ക് വെവ്വേറെ തീയതികളാണ് ബൂസ്റ്റർ ഡോസ് നൽകാൻ നിശ്ചയിച്ചത്. കൂടുതൽ ആശങ്ക ഉയർത്തുന്ന വിഭാഗങ്ങൾക്കും ആേരാഗ്യ പ്രവർത്തകർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുേമ്പാൾ ബൂസ്റ്റർ ഡോസ് നൽകും.
60ന് മുകളിൽ പ്രായമുള്ളവർ, അമിതവണ്ണമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരാണ് കൂടുതൽ ആശങ്ക ഉയർത്തുന്ന വിഭാഗത്തിൽ വരുന്നവർ. മറ്റുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിയുേമ്പാൾ ബൂസ്റ്റർ ഡോസ് നൽകും.
മൂന്നാം ഡോസ് വാക്സിൻ ആദ്യ രണ്ട് ഡോസ് വാക്സിനിൽനിന്ന് വ്യത്യസ്തമായതോ ആദ്യത്തേത് തന്നെയോ ആകാം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. 'ബി അവെയർ' മൊബൈൽ ആപ് വഴിയാകും മൂന്നാം ഡോസിനുള്ള രജിസ്ട്രേഷൻ. കോവിഡ് മുക്തി നേടി മൂന്നു മാസമായവർ വാക്സിൻ സ്വീകരിക്കണമെന്നും മെഡിക്കൽ ടീം നിർദേശിച്ചു. എല്ലാവരിലും വൈറസിനെതിരായ പ്രതിരോധശേഷി ഉറപ്പാക്കാനാണ് ഇത്.
ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 70 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ കൺസൽട്ടൻറും മൈക്രോബയോളജിസ്റ്റും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ലഫ്. കേണൽ ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. കോവിഡ് കുത്തിവെപ്പിൽ ബഹ്റൈൻ ലോകത്ത് മുൻനിരയിലെത്തിയെന്നാണ് ഇത് തെളിയിക്കുന്നത്. എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
ബഹ്റൈൻ അംഗീകാരം നൽകിയ എല്ലാ വാക്സിനും വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. സിനോഫാം വാക്സിന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അനുമതി നൽകിയത് ഇൗ വാക്സിെൻറ സുരക്ഷ സ്ഥിരീകരിക്കുന്നു.
ബഹ്റൈനിലെ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റിയുടെയും നടപടികൾ സാധൂകരിക്കുന്നതുമാണ് ഇത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സിനോഫാം വാക്സിൻ 86 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ബഹ്റൈനിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
1 രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകും
2 കൂടുതൽ ആശങ്ക വിഭാഗത്തിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞ്
3 മറ്റുള്ളവർക്ക് 12 മാസം കഴിഞ്ഞ്
4 കോവിഡ് മുക്തരായവർ മൂന്നു മാസം കഴിയുേമ്പാൾ വാക്സിൻ
സ്വീകരിക്കണം
5 രാജ്യത്ത് അർഹരായവരിൽ 70 ശതമാനം പേരും ഒരു ഡോസെങ്കിലും
വാക്സിൻ സ്വീകരിച്ചു
6 ആദ്യ ഡോസ് സ്വീകരിച്ചത് 7,80,894 പേർ
7 രണ്ടു ഡോസും സ്വീകരിച്ചത് 5,66,168 പേർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.