കാൻസർ രോഗികൾക്കുള്ള തന്‍റെ മുടി കൈമാറുന്ന നജ്മ നവാസ്
Posted On
date_range Updated On
date_range മുടി ദാനം നൽകി നജ്മ നവാസ്
മനാമ: കാൻസർ രോഗികൾക്ക് മുടി ദാനം നൽകി നജ്മ നവാസ്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടിയാണ് മുടി നൽകിയത്. കാൻസർ കെയർ ഗ്രൂപ്പിന്‍റെ സജീവ പ്രവർത്തകരായ നജ്മയും ഭർത്താവ് നവാസും കോഴിക്കോട് ജില്ലയിലെ ചെരണ്ടത്തൂർ സ്വദേശികളാണ്. ചുരുങ്ങിയത് 21 സെന്‍റി മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.