റമദാനിലെ അവസാന വെള്ളിയാഴ്ചയായ കൂടിയായ ഇന്നലെ ഗ്രാൻഡ് മോസ്കിൽ ജുമുഅ നമസ്കാരത്തിനായി പങ്കെടുത്ത വിശ്വാസികൾ - ചിത്രം സത്യൻ പോരാമ്പ്ര
മനാമ: ബഹ്‌റൈനിലെ വിവിധ മസ്ജിദുകളിൽ ഈദ് അൽ ഫിത്തർ നമസ്കാരം രാവിലെ 6 മണിക്ക് നടക്കുമെന്ന് സുന്നി വഖ്ഫ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇത്തവണ രാജ്യത്ത് പരമ്പരാഗതമായി നടക്കാറുള്ള പൊതുസ്ഥലത്തെ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല. രാജ്യത്തെ പ്രധാന മസ്ജിദുകളിലും റമദാൻ മാസത്തിൽ ജുമുഅ നമസ്കാരത്തിനായി താൽക്കാലികമായി അനുമതി നൽകിയ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.
ഈദ്ഗാഹുകൾക്ക് പകരം വിശ്വാസികൾ തങ്ങളുടെ അടുത്തുള്ള മസ്ജിദുകളെ നമസ്കാരത്തിനായി ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.നമസ്കാരം സുഗമമായി നടത്തുന്നതിനായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുന്നി വഖ്ഫ് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.