മനാമ: ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 74ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി ദിനം വർഗീയവിരുദ്ധ ദിനമായാണ് ആചരിച്ചത്.
സർവമത പ്രാർഥന നടത്തുകയും വർഗീയവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്ത് അധ്യക്ഷതവഹിച്ചു. സൂം മീറ്റിങ്ങിൽ ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീഖ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ ജോയന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, എബിയോൺ അഗസ്റ്റിൻ, ബ്ലെസൺ മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ദേശീയ ആക്ടിങ് ട്രഷറർ സാജൻ സാമുവേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.