മനാമ: നിലവിലെ പ്രതിസന്ധികൾ ബാധിച്ച് വിവിധ പ്രദേശങ്ങളിലെ ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരമാണിത്. വിദേശത്തുള്ള ബഹ്റൈനികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ അവരെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ക്രമീകരണങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായും രാജ്യത്തിന്റെ എംബസികളുമായും ഏകോപിപ്പിക്കാൻ കിരീടാവകാശി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രവർത്തിക്കുന്ന എല്ലാ അധികാരികളെയും ദേശീയ ടാസ്ക് ഫോഴ്സുകളുടെ ശ്രമങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.