കുട്ടികൾക്കുള്ള യാത്രാരേഖകൾ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാറിൽനിന്ന് മുഹറഖ് മലയാളി സമാജം പ്രസിഡൻറ് അൻവർ ഏറ്റുവാങ്ങുന്നു
മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷെൻറ സേവനവിഭാഗമായ വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും കൈകോർത്തപ്പോൾ കോവിഡ് പ്രതിസന്ധിമൂലം ദുരിതപർവത്തിലായ കുടുംബത്തിന് ആശ്വാസം.
കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമാവുകയും നാട്ടിൽ അർബുദ രോഗിയായ മാതാവിെൻറ ചികിത്സക്ക് പണം കണ്ടെത്തേണ്ടിവരുകയും ചെയ്ത യുവാവിനും കുടുംബത്തിനുമാണ് സഹായം ലഭ്യമായത്.
നാട്ടിൽ ഒറ്റക്കായിപ്പോയ മാതാവിെൻറ ചികിത്സക്ക് പണം കണ്ടെത്തേണ്ട സാഹചര്യത്തിൽ ദൈനംദിന ജീവിത ചെലവുകളും ഫ്ലാറ്റിെൻറ വാടകയും നൽകാൻ കഴിയാതെവന്നപ്പോൾ വാടക കുടിശ്ശിക തീർക്കാനും മറ്റ് അത്യാവശ്യങ്ങൾ പൂർത്തീകരിക്കാനും വെൽകെയർ രംഗത്തുവരുകയായിരുന്നു. തൊഴിൽ രംഗത്തെ അനിശ്ചിതത്വത്തിൽ ഗൃഹനാഥന് നാട്ടിൽ പോകേണ്ടിവന്നതോടെ മക്കളെ കൂടി നാട്ടിൽ എത്തിക്കാൻ മുഹറഖ് മലയാളി സമാജവും സാമൂഹിക പ്രവർത്തകനായ നാസർ മഞ്ചേരിയുടെ നേതൃത്വത്തിൽ ഐ.സി.ആർ.എഫും കൈകോർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടികൾ നാട്ടിലെത്തി. പ്രയാസത്തിൽ ഒപ്പംനിന്ന വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജത്തിനും മറ്റ് സുമനസ്സുകൾക്കും കുടുംബം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.