മനാമ: റയാൻ എന്റർടെയിൻമെന്റ്സിന്റെയും ഫ്ലാഷ് മീഡിയ ബഹ്റൈന്റെയും ബാനറിൽ ഓപ്സൻ കാഞ്ഞിരപ്പള്ളി നിർമിച്ച നിഴൽ വഴികൾ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി എം.എൽ.എയും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജിന്റെ ഓൺലൈൻ സാന്നിധ്യത്തിൽ കെ.സി.എയിൽ വെച്ച് നിർവഹിചു.
തോമസ് ഓപ്സൻ രചിച്ച് ദീപക് ജെ.ആർ സംഗീതം നൽകി പാടിയ, പഴയകാല ഈസ്റ്റ് കോസ്റ്റിന്റെ പാട്ടുകളെ ഓർമിപ്പിക്കുന്ന നിഴൽവഴികളുടെ പ്രകാശന വേളയിൽ വുമൻ എക്രോസ് സ്ഥാപകയും സോഷ്യൽ വർക്കറുമായ സുമിത്ര പ്രവീൺ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
ബഹ്റൈനിൽ പ്രശസ്തനായ ജീവൻ പത്മനാഭൻ കാമറയും എഡിറ്റിങ്ങും നിർവഹിച്ച ഈ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ഫ്രാൻസിസാണ്. നിഴൽ വഴികൾ എന്ന ആൽബത്തിന്റെ വിഡിയോ യൂട്യൂബിലും, പാട്ടിന്റെ ഓഡിയോ പ്രമുഖ ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.