മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യക്ക് കീഴിലുള്ള ഫുട്ബോൾ ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മേയ് 15 വെള്ളി വൈകിട്ട് 5.00 മണിക്ക് ഖമീസിലെ ജുവന്റസ് അറേന ഗ്രൗണ്ടിൽ നടക്കും. ബഹ്റൈൻ നാഷണൽ ടീം കോച്ച് ഹമദ് മുഹമ്മദ് അൽ നുസുഫ് ലോഗോ പ്രകാശനവും ഉദ്ഘാടനവും നിർവഹിക്കും. ടീൻ ഇന്ത്യയിൽ അണി ചേർന്നിട്ടുള്ള കുട്ടികളിൽ നിന്നും ഫുട്ബോൾ കളിക്ക് താൽപര്യമുള്ളവരെ ചേർത്താണ് ക്ലബ് രൂപീകരിക്കുന്നത്. അവർക്ക് പരിശീലനം നൽകി മികച്ച കളിക്കാരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടുതൽ അറിയുന്നതിനും റെജിസ്ട്രേഷനും 33538916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.