യുവതിക്കുള്ള ടിക്കറ്റ് പ്രവാസി മിത്ര പ്രസിഡൻറ് സബീന അബ്ദുൽ ഖാദർ പ്രവാസി മിത്ര കോ ഓഡിനേറ്റർ ഷിജിന ആഷിഖിന് കൈമാറുന്നു.
മനാമ: രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന പ്രവാസി വനിതയ്ക്ക് സഹായഹസ്തം നീട്ടി ബഹ്‌റൈനിലെ പ്രവാസി വനിത കൂട്ടായ്മയായ പ്രവാസി മിത്ര. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സയും യാത്രാച്ചെലവും വഹിക്കാൻ ഗാർഹിക തൊഴിലാളിയായ യുവതിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രവാസി മിത്ര പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് അംഗങ്ങളിൽ നിന്നും വിഭവം സമാഹരിച്ച് യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വിമാന ടിക്കറ്റും പ്രവാസി മിത്ര ഗൾഫ് കിറ്റും നൽകി. സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായ പ്രവാസി മിത്ര ഇതിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സംഘടന തുടർന്നും പ്രതിബദ്ധത പുലർത്തുമെന്ന് പ്രസിഡൻറ് സബീന അബ്ദുൽ ഖാദിറും കോ ഓഡിനേറ്റർ ഷിജിന ആഷിഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.