റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷത്തിൽ നിന്ന്
Posted On
date_range Updated On
date_range നഴ്‌സസ് ദിനം ആഘോഷിച്ചു
മനാമ: റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. ആരോഗ്യരംഗത്ത് നഴ്‌സുമാർ ചെയ്യുന്ന അമൂല്യമായ സേവനങ്ങളെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ എല്ലാ നഴ്‌സുമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു. ഡയറക്ടർ നിഷാ ശിവദാസൻ, ജനറൽ മാനേജർ ബിബിൻ രാജേഷ്, അഡ്മിനിസ്ട്രേറ്റർ ആൽബിൻ ടി. ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രതിനിധികളായി മൻസൂർ, അഭിലാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ നഴ്‌സുമാരെയും ആദരിച്ചു. അവരുടെ സമർപ്പണത്തിനും സേവനത്തിനും നന്ദി രേഖപ്പെടുത്തുന്നതിനായി സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.